ജനിപ്പിച്ച ഉദരത്തിനു വിലപ്പറഞ്ഞ്
കീറിപ്പറിഞ്ഞ ബാല്യത്തിനൊടുവില്‍
അവന്‍ കൗമാരത്തിലേക്കു പടിക്കയറി.
സുഖങ്ങള്‍ അറിയുവാനുള്ള വെപ്രാളം.
അവിടെ മദ്യം അവനു ഒരാശ്വാസം.
ലഹരിമരുന്ന് അവനു തുണയായി.
കണ്ണുകളില്‍ കാമത്തിന്‍ തീക്ഷണത.
ശരീരം ലഹരിക്ക് അടിമയായി.
സന്തോഷത്തിന്‍ നാളുകള്‍....
ഒരുനാള്‍ ലഹരിയുടെ അഭാവം
അവനെ ഭ്രാന്തനാക്കി.
തെരുവുകളില്‍ അലഞ്ഞു.
കണ്ടുനിന്നവര്‍ അവനെ കല്ലെറിഞ്ഞു,
ജനക്കുട്ടത്തില്‍ അവന്‍ തനിച്ചായി.
ഭ്രാന്താലയ സെല്ലില്‍ കിടക്കുമ്പോള്‍
കൗമാരം അവനെ ശപിച്ചു.
അകലെ, വാര്‍ധക്യം അവനെ പരിഹസിച്ചു.
കമ്പികള്‍ക്കിടയിലൂടെ ഏകാന്തതയിലേക്ക് നോക്കി
അവന്‍ ഉറച്ച സ്വരത്തില്‍ വിളിച്ചു പറഞ്ഞു,
"ഞാന്‍ വെറും ശ്വസിക്കുന്ന ജഡം
ആഗ്രഹങ്ങള്‍ ജയിച്ചിടത്, തോറ്റത് എന്‍റെ ശരീരം.
ജനിപ്പിച്ച ഉദരമേ മാപ്പ്......!!!!

No comments:
Post a Comment