Wednesday, 30 November 2011

എയ്ഡ്സ്

ജന്മം കൊണ്ട്
എയ്ഡ്സ് രോഗി.
സമൂഹ മനസ്സാക്ഷിക്കുമുന്നില്‍
ഒരു ചോദ്യചിഹ്നം.

രോഗമല്ല, രോഗസ്വഭാവവുമല്ല
രോഗങ്ങളെ ക്ഷണിക്കുന്ന ഉപാധി.
രോഗത്തിന്‍റെ കാഠിന്യമല്ല
രോഗം വരുന്ന വഴിയാണ്
രോഗശാപം.

എന്താണ് എന്‍റെ തെറ്റ്...?
ഈ രക്ഷാകര്‍ത്താക്കളുടെ
മകനായി ജനിച്ചതാണോ....?

രോഗം പാപമല്ല
രോഗി ശാപമല്ല.......!!!!

Wednesday, 23 November 2011

ശവനാറിപ്പുക്കള്‍


നീ നല്‍കിയ
സ്നേഹത്താളുകള്‍
ചോരയുടെ ചുവപ്പ്.
കണ്ണില്‍ ഇരുട്ടുക്കുത്തി
അക്ഷരങ്ങള്‍ നഷ്ട്ടമായി
എന്തെന്ന് വായിക്കാന്‍
വെളിച്ചം വീശുക.
കറുത്ത മേഘത്തിലെ
മഴത്തുള്ളികള്‍
എന്നിലടുക്കാന്‍ ശ്രമിക്കുന്നു,
നീയില്ലാതെ മഴ നനയാന്‍
എനിക്ക് മോഹമില്ല.
നീ നല്‍കിയ മൗനം
എന്‍ ഹൃദയമിടിപ്പിന്‍ താളം.

എന്‍ നിഴല്‍
തിരിഞ്ഞു നടന്നു
ഈ അകല്‍ച്ച
നീ ഉപേക്ഷിച്ച
എന്‍റെ സ്നേഹം.
ലക്‌ഷ്യമില്ലാ സഞ്ചാരം.
നിന്‍ മൗനം
എന്‍ കണ്ണുനിറച്ചു,
കണ്ണുനീര്‍ വീണിടത്ത്
വിരിഞ്ഞത് ശവനാറിപ്പുക്കള്‍.....!!!!

Friday, 18 November 2011

അന്ധവിശ്വാസം


നിങ്ങള്‍ ദൈവത്തെ സൃഷ്ടിച്ചു
സര്‍പ്പവും,കല്ലും ദൈവരൂപങ്ങള്‍.
എന്‍റെ ദൈവത്തിനു പേരിട്ടതില്ല ഞാന്‍.
ഖുര്‍-ആന്‍ ഓതിയ പാത്തുമ്മയും,
രാമായണം വായിച്ച ജാനകിയും,
ബൈബിള്‍ പഠിച്ച കൊച്ചുമേരിയും,
മുസ്ലിം,ഹിന്ദു,ക്രിസ്ത്യന്‍ ജാതി.
എനിക്ക് ഒരൊറ്റ ജാതി,
മനുഷ്യരെന്നൊരു ജാതി.
പാപം ചെയ്‌തവന്‍
അതേറ്റു പറഞ്ഞാല്‍
ദൈവം പൊറുക്കുമത്രേ.
എന്നാല്‍ കുറ്റവാളികള്‍
ക്ഷേത്രാങ്കണത്തില്‍ പ്രാര്‍ത്ഥിക്കട്ടെ,
കൃഷ്ണാ, എന്നോട് പൊറുക്കണേ,
ഒരു നെയ്യാഭിഷേകം,വെടിവഴിപ്പാട്
പിന്നെ ഒരു ഭാഗ്യസൂക്തം......!!!!!

Thursday, 17 November 2011

കുഞ്ഞാമ്മ


എന്‍റെ  കുഞ്ഞാമ്മ,
അച്ഛന്‍റെ അമ്മ,
അമ്മ പറഞ്ഞു മുത്തശ്ശി.
ഒതുങ്ങിക്കൂടിയ
പഴഞ്ചന്‍ ശരീരം.
തലയില്‍ അപ്പുപ്പന്‍
താടിപ്പോല്‍ അല്‍പം മുടി.
ഉള്ളിലേക്ക് ഉന്തിയ
അടഞ്ഞ കണ്ണുകള്‍.
പല്ലുകളില്ലെങ്ങിലും
മുറുക്കിച്ചുവന്ന വായ്‌.
ഉമ്മറത്തിണ്ണയില്‍
ചാരിയിരിക്കുമ്പോള്‍
മടിയില്‍ കയറിയിരിക്കും ഞാന്‍
മുടിയില്‍ തലോടിയും,
പാട്ടുകള്‍ പാടിയും
എന്നെ ഉറക്കും കുഞ്ഞാമ്മ.
സ്നേഹമുള്ള കുഞ്ഞാമ്മ.

കഥകള്‍ പറയാനും,
പാട്ടുകള്‍ പാടാനും
കുഞ്ഞാമ്മ ഇന്ന് എവിടെപോയ്...?
ഉമ്മറപ്പടിയില്‍
കുഞ്ഞാമ്മയെ കാത്ത്
ഞാനും, കുഞ്ഞാമ്മാന്‍റെ ഓര്‍മ്മകളും.....!!!!

Wednesday, 16 November 2011

വിധി


കരിപ്പിടിച്ച സന്ധ്യയില്‍
അവള്‍, കൂട്ടിനു നിഴല്‍ മാത്രം
ഭയം അവളില്‍ കടന്നുക്കൂടി
നെഞ്ചിലെ ഇടിപ്പിനു വേഗതയേറി.
വഴിയില്‍ കാത്തുനിന്ന
ചോരകണ്ണുള്ളോരു  കാട്ടാളന്‍
അവളിലേക്ക്‌ പറന്നടുത്തു.
ഏതിര്‍ക്കാന്‍ ശ്രമിച്ച കൈകള്‍
ഇരുവശത്തേക്കും വകഞ്ഞുമാറ്റി.
കരയാന്‍ കൊതിച്ച ചുണ്ടുകളെ
കീഴടക്കി, നീരുകുടിച്ചു.
നഖങ്ങള്‍ മാറില്‍ ചിത്രം വരച്ചു. 
മടിക്കുത്തില്‍ ഒരിറ്റു 
ശുക്ലം തെറിപ്പിച്ചു, 
കല്ലുകൊണ്ട് ശിരസ്സ്‌ തകര്‍ത്ത് 
അവന്‍ ഓടി മറഞ്ഞു. 
അവള്‍ക്കു മുന്നില്‍ ഒരു കവാടം, 
അനന്തതയിലേക്ക്, അനശ്വരതയിലേക്കുള്ള 
മരണത്തിന്‍റെ വാതായനം....!!!!!

Wednesday, 9 November 2011

എന്താണു പ്രണയം...?


ആദ്യംകണ്ട മാത്രയില്‍
നിന്‍ ചിരിയും, മിഴികളും
എന്‍ ഹൃദയം കീഴടക്കി.
നിന്നെ സ്വന്തമാക്കാന്‍
എന്‍ ഹൃദയം മോഹിച്ചു.
മോഹമാണോ പ്രണയം..?

വാകമരച്ചുവട്ടില്‍
ഇലകളുടെ നിഴല്‍പ്പറ്റി
നീ നല്‍കിയ ചുംബനം
നമ്മിലെ കാമത്തിന്‍റെ
തുടക്കമായിരുന്നു.
കാമമാണോ പ്രണയം..?

എന്നിലെ സ്വപ്‌നങ്ങള്‍
പൂവണിയുംനേരം
ഒരു ചിരിയുടെ മറവില്‍
ഓര്‍മ്മകള്‍ സമ്മാനിച്ച്‌
നീ വിദൂരതയിലേക്ക് മറഞ്ഞു.
ഓര്‍മ്മകളാണോ  പ്രണയം..?

കാലത്തിന്‍റെ
നീര്‍ച്ചാലൊഴുക്കില്‍
പായല്‍ എന്നപ്പോല്‍
എന്‍ ഹൃദയത്തില്‍
നീയും, നിന്‍ ഓര്‍മ്മകളും
മറവിയുടെ മറുക്കോണിലേക്ക്
ഒലിച്ചുപ്പോയിരിക്കുന്നു.
എങ്കില്‍, മറവിയാണോ പ്രണയം..?

ഒടുവില്‍, ഒരുനാള്‍ 
നീ എന്നെ തേടി 
മുറ്റത്തെത്തിയപ്പോള്‍, 
ഉമ്മറച്ചായിവിലെ കഴുക്കോലില്‍ 
ഒരു കയര്‍ മാത്രം ബാക്കി. 
പ്രണയം മരണമാണോ ..?


Tuesday, 8 November 2011

മാപ്പ്..!


ജനിപ്പിച്ച ഉദരത്തിനു വിലപ്പറഞ്ഞ്
കീറിപ്പറിഞ്ഞ ബാല്യത്തിനൊടുവില്‍
അവന്‍ കൗമാരത്തിലേക്കു പടിക്കയറി.
സുഖങ്ങള്‍ അറിയുവാനുള്ള വെപ്രാളം.
അവിടെ മദ്യം അവനു ഒരാശ്വാസം.
ലഹരിമരുന്ന് അവനു തുണയായി.
കണ്ണുകളില്‍ കാമത്തിന്‍ തീക്ഷണത.
ശരീരം ലഹരിക്ക്‌ അടിമയായി.
സന്തോഷത്തിന്‍ നാളുകള്‍....

ഒരുനാള്‍ ലഹരിയുടെ അഭാവം
അവനെ ഭ്രാന്തനാക്കി.
തെരുവുകളില്‍ അലഞ്ഞു.
കണ്ടുനിന്നവര്‍ അവനെ കല്ലെറിഞ്ഞു,
ജനക്കുട്ടത്തില്‍ അവന്‍ തനിച്ചായി.

ഭ്രാന്താലയ സെല്ലില്‍ കിടക്കുമ്പോള്‍
കൗമാരം അവനെ ശപിച്ചു.
അകലെ, വാര്‍ധക്യം അവനെ  പരിഹസിച്ചു.
കമ്പികള്‍ക്കിടയിലൂടെ ഏകാന്തതയിലേക്ക് നോക്കി
അവന്‍ ഉറച്ച സ്വരത്തില്‍ വിളിച്ചു പറഞ്ഞു,
"ഞാന്‍ വെറും ശ്വസിക്കുന്ന ജഡം
ആഗ്രഹങ്ങള്‍ ജയിച്ചിടത്, തോറ്റത് എന്‍റെ ശരീരം.
ജനിപ്പിച്ച ഉദരമേ മാപ്പ്......!!!!


Thursday, 3 November 2011

മനസ്സില്‍ സുക്ഷിക്കുന്ന പ്രണയം..


മഴയെ ഞാന്‍ സ്നേഹിച്ചു
കാരണം,
മഴയില്‍ എന്‍റെ കണ്ണുനീര്‍
ആരും അറിയില്ല.
ഇരുട്ട് എനിക്കിഷ്ട്ടമാണ്.
ഇരുട്ടില്‍ എന്‍ വിഷാദമുഖം
ആരും കാണില്ല.
ഈ കണ്ണുനീര്‍
നീ സമ്മാനിച്ചതല്ലേ,
നിന്‍ വേര്‍പ്പാടല്ലേ
എന്‍ വിഷാദം.
നിന്‍റെ മൗനത്തിന്‍റെ
അര്‍ത്ഥം എന്താണ്...?
നിന്‍റെ കണ്ണുകളില്‍
ഞാന്‍ കണ്ടത്
പ്രണയത്തിന്‍റെ ഏതു ഭാവമാണ്...?

എന്‍റെ പ്രണയം
വിവരിക്കാന്‍ വാക്കുകളില്ല.
എന്‍ പ്രണയം മൗനമാണ്‌.
പ്രണയഗീതങ്ങള്‍ പാടാന്‍ കൊതിക്കുന്ന
രാക്കിളികള്‍ക്കുപോലുമറിയാം
നിന്നെ ഞാന്‍
എത്രമാത്രം സ്നേഹിച്ചിരുനെന്ന്.

ഇപ്പോള്‍ ഞാനറിയുന്നു
തിരിച്ചു കിട്ടാത്ത സ്നേഹം
ഒരു അനുഭൂതിയാണെന്ന്.
എന്നെ നിന്നിലര്‍പ്പിച്ച്
ഞാനില്ലാതെയാവട്ടെ.......!!!

"അറിയാതെ പൊഴിയുന്ന കണ്ണുനീരിനും
മുറിവേല്‍ക്കാതെ വേദനിക്കുന്ന ഹൃദയത്തിനും
കാരണം ഒന്നേയുള്ളൂ,
മനസ്സില്‍ സുക്ഷിക്കുന്ന പ്രണയം.."


Tuesday, 1 November 2011

ക്രിസ്ത്യാനി


ക്രിസ്തുമതം
ഏകദൈവ വിശ്വാസം.
വിശ്വാസികള്‍ ദൈവപുത്രനെന്നും,
പഴയനിയമം മിശികായെന്നും 
വിളിക്കുന്നവന്‍ ദൈവം. 
ദൈവത്തില്‍ വിശ്വസിക്കുന്നവന്‍ 
ക്രിസ്ത്യാനി.
ബൈബിള്‍ അവന്‍റെ പാഠപുസ്തകം.

ശുദ്ധികരിപ്പിന്‍റെ അടയാളമെന്നോണം 
തലയില്‍ വെള്ളമൊഴിച്ച് സ്നാനപ്പെട്ട് 
അവന്‍ ക്രിസ്ത്യാനിയായി. 

ദൈവത്തിന്‍റെ പേരില്‍ 
അവന്‍ ആലയം പണിതു. 
അതിലൊരു മനുഷ്യദൈവവും. 
അവനാണ് പുരോഹിതന്‍. 
പാപം ചെയുന്നവന്‍ 
കുമ്പസാരക്കുട്ടിലെ 
ദൈവത്തോട് ഏറ്റു പറഞ്ഞു. 
അവന്‍ കുരിശുവരച്ച് പാപങ്ങള്‍ പൊറുത്തു. 

അവര്‍ ദൈവത്തെ ആരാധിച്ചു. 
കുര്‍ബാന എന്നാ പേരുചൊല്ലി സ്തുതിച്ചു. 
അവന്‍റെ ശരീരം ഭക്ഷിച്ചു, 
രക്തം പാനം ചെയ്തു. 
ഉറച്ച സ്വരത്തില്‍ ഏറ്റുപ്പാടി, 
ഹല്ലേലൂയ....!!! ഹല്ലേലൂയ....!!! 
  
അവന്‍റെ മരണസമയം അടുത്തു. 
പാപമോചനം പുരോഹിതന്‍ നല്‍കും. 
തലയ്ക്കു മുകളില്‍ കുരിശുരൂപം, 
ഇരുവശത്തും കത്തിച്ച തിരികള്‍. 
നീ ചെയ്ത പാപങ്ങള്‍ 
ദൈവം നിന്നോട് ക്ഷമിക്കട്ടെ 
എന്ന് ചൊല്ലി, പുരോഹിതന്‍ 
അവന്‍റെ അവയവങ്ങളില്‍  എണ്ണ പൂശുന്നു. 
അവന്‍ വിശ്വാസപ്രമാണത്തില്‍ മരിച്ചു. 

മരക്കുരിശും പിന്നാലെ 
വെള്ളികൊണ്ടുള്ള മെഴുകുതിരിക്കാലില്‍ 
വലിയ മെഴുകുത്തിരികളും. 
മണിയുടെ സ്വരത്തിനു പിന്നാലെ 
വിലാപയാത്ര....  

നീ മണ്ണില്‍ നിന്നും ഉണ്ടാക്കപ്പെട്ട് 
മണ്ണിലേക്ക് തന്നെ തിരിച്ചു പോകുന്നു. 
പുരോഹിതന്‍ മൂന്നു പ്രാവശ്യം 
മണ്ണും കുന്തിരിക്കവും കുഴിയില്‍ ഇടുന്നു. 

"മണ്ണിനു മണ്ണായി,  ചാരത്തിനു ചാരമായി, 
പൂഴിക്കു പൂഴിയായി ഭൂമിക്ക് ഏല്‍പ്പിക്കുന്നു.." 

Tuesday, 25 October 2011

ഒറ്റത്തിരിനാളം


 ഈ മുറിയില്‍
ഞാന്‍ ഏകനാണ്.
ഇരുട്ട്. നിതാന്തമായ ഇരുട്ട്.
മനസ്സിന്‍റെ ഉള്‍ക്കോണിലെങ്ങോ
മരണം വിളിക്കുന്നതു കേള്‍ക്കാം. 

എന്‍റെ നെഞ്ചില്‍
ഒരു കനല്‍ക്കുട്ടം
പൊടുന്നനെ ആളിക്കത്തി.
ഞാന്‍ ആര്‍ത്തുകരഞ്ഞു.
ആകാശചെരുവില്‍
അകന്നുപോയ ശബ്ദത്തിനൊത്ത്
കരച്ചിലിന്‍റെ ഓളങ്ങള്‍ നിലച്ചു.
മുറിയിലെ ഇരുട്ടില്‍
ഒരു ഒറ്റത്തിരിപ്പോലെ
മരണം ജ്വലിക്കുന്നു.
ആ തിരിയുടെ വെട്ടം
എന്നെ ഉറക്കത്തിലേക്കു നയിച്ചു.
ഈ ഉറക്കം ഇന്നി മൃതിയിലേക്ക്...

ഇടറിയ സ്വരത്തില്‍
ഒരു തേങ്ങലി
ന്‍റെ ഓളംപ്പോലെ
എന്‍ മനം ചോദിപ്പു,

ജീവിതത്തില്‍
പരമമായ സുഖം
മരണമാണോ......???




കരയാനും വേണം ഒരവകാശം


സന്ധ്യ കനംവയ്ക്കും നേരം
ഒരു നിഴലെന്നപോല്‍,
അവളെന്‍ അരികിലെത്തി.
എന്‍ കരങ്ങള്‍
അവളുടെ കരങ്ങളില്‍ ചേര്‍ത്തു ഞാന്‍,
ഒരു മഞ്ഞുക്കട്ടയുടെ ശൈത്യം,
അവളുടെ കരങ്ങള്‍.
എന്‍ മുഖം കടലാസ്സുപോല്‍ വിളറി,
ചുണ്ടില്‍ ഒരു വിതുമ്പല്‍ ഇടറി,
തൊണ്ടയില്‍ മൗനം മാത്രം കുറുകി,
എന്ത് ഞാന്‍ മൊഴിയണം....?
ചിറകുകള്‍ നനഞ്ഞ ഒരു പക്ഷിപോല്‍ ,
അവള്‍ എന്നെ ഇറുകി കെട്ടിപ്പിടിച്ചു.
അവള്‍ എന്നോടായ് മന്ത്രിച്ചു,
പിരിയാന്‍ നമ്മുക്ക് നേരമായ്......!
ഞങ്ങള്‍ നടന്ന ഇടവഴിയില്‍
നിഴലും വെളിച്ചവും ഇടപിണഞ്ഞുകിടക്കുന്നു,
ഇടറി നീങ്ങുന്ന ഒരു നിഴല്‍പോല്‍
അവള്‍ എന്നില്‍ നിന്നും അകലുന്നു
വൈകിയാണെങ്കിലും ഞാന്‍ അറിഞ്ഞു,
"സ്നേഹം പോല്‍ തീവ്രമാണ്‌
സ്നേഹരാഹിത്യവും."

വിളറിയ കണ്ണില്‍ നേരിയ നനവ്‌,
കരയാനും വേണം ഒരവകാശം.......!!!


Monday, 24 October 2011

വൃദ്ധസദനം

മൂത്ത മകന്‍ അമ്മയോട് പറഞ്ഞു, അമ്മേ, ഇവിടം ആകെ കഷ്ട്ടപാടാണ്, അതിനിടയില്‍ അമ്മ ഞങ്ങള്‍ക്ക് ഒരു ഭാരമാകുന്നു.. അമ്മയ്ക്കും ഭക്ഷണം തരണ്ടേ.
അമ്മയെ നോക്കാന്‍ പോലും ഇവിടെ ആരും ഇല്ല.. അതുകൊണ്ട് അമ്മയെ വൃദ്ധസദനത്തില്‍ ഏല്‍പ്പിക്കനാണ് എല്ലാവരുടെയും തീരുമാനം, അമ്മ എന്ത് പറയുന്നു...
"നിങ്ങള്‍ ഇല്ലാത്ത ദുഖത്തിനേക്കാള്‍ എനിക്കിഷ്ട്ടം, നിങ്ങളോടോപ്പമുള്ള ഈ പട്ടിണിയാണ് "
അമ്മ പറഞ്ഞു.... ഇതില്‍ നിന്നും ആ അമ്മയുടെ സ്നേഹം മനസ്സിലാക്കാം...
അവര്‍ അതൊന്നും ചെവി കൊണ്ടില്ല, തീരുമാനിച്ച പോലെ ചെയ്തു..., അവന്‍ അമ്മയെ വൃദ്ധസദനത്തില്‍ കൊണ്ടുപോയി, അമ്മയെ അവരെ ഏല്‍പ്പിച്ച് തിരിഞ്ഞു നടക്കുമ്പോള്‍ ആ അമ്മ അവനോടായി പറഞ്ഞു..
"മോനെ, നാളെ നീയും ഇവിടെ വരേണ്ടവന്‍..."

സ്വന്തം മക്കളെ അതിരുകവിഞ്ഞു സ്നേഹിച്ചതിന് മക്കള്‍ നല്‍കിയ പ്രതിഫലം., ഒരുക്കാലത്ത് മക്കള്‍ക്ക്‌ ഇവര്‍ കണ്‍മുന്നില്‍ കണ്ട ദൈവങ്ങള്‍.., സ്വന്തം കാലില്‍ നില്‍ക്കമെന്നായപ്പോള്‍ ഈ ദൈവങ്ങളെല്ലാം പാഴ്വസ്തുക്കള്‍..., ഇവരുടെ വിഷമങ്ങള്‍ ആരു കാണുന്നു.., ഒന്നു പൊട്ടികരയാന്‍ ആകാതെ, മക്കളുടെ മുഖങ്ങള്‍ മനസ്സില്‍ കണ്ടു കൊണ്ട് ഉള്ളില്‍ വിതുംബുന്നവര്‍.., ഒരിറ്റു സ്നേഹത്തിനായ് അലയുന്നവര്‍... മക്കള്‍ സമ്മാനിച്ച വാടക മുറിയില്‍, ഇന്നിയുള്ളക്കാലം ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍.........!!!!

ഒരു വിപ്ലവകാരി


ഞാന്‍ ഒരു ധീരനാണ്....
ധീരതയോടെ ഞാന്‍ പറഞ്ഞ വാക്കുകള്‍ ജനം ചെവികൊണ്ടില്ല....അവര്‍ എന്നെ ദേശവിരോധി എന്ന് മുദ്രകുത്തി.. കൊന്നു കളയാന്‍ ദിവാന്‍ ഉത്തരവിട്ടു... എങ്കിലും അതിനു മുന്നില്‍ പതറാതെ ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു....
ജീവിച്ചിരിക്കുമ്പോള്‍ തോല്‍ക്കുന്നവനാണ് ധീരന്‍, മരിച്ചതിനു ശേഷം നിങ്ങളിലൂടെ ജീവിക്കുനവനും..നാളെ നിങ്ങള്‍ എന്നെ രക്തസാക്ഷി ആക്കും, എന്‍റെ പേരില്‍ ഒരു പ്രതിമ പണിതീര്‍ക്കും , അതിനു ചുറ്റും നിങ്ങള്‍ പൂകള്‍ വിതറും... എന്‍റെ വാക്കുകള്‍ ആയിരിക്കും വരാനിരിക്കുന്ന ജനതയുടെ ശബ്ദം......
ഇപ്പോള്‍ ഞാന്‍ അറിയുന്നു,
"ധീരന് എന്നും വെടിയുണ്ടതന്‍ മരണക്കാരണം...."

ഒരു വിപ്ലവകാരി

Saturday, 22 October 2011

ഈ യാത്ര ഇനി എങ്ങോട്ട്...???


ഞാനും അവളും
പ്രണയത്തിലായിരുന്നു...,
എന്നോ ഒരിക്കല്‍ അവള്‍ എന്നില്‍ നിന്നും അകന്നു..,
എന്നെ തനിച്ചാക്കികൊണ്ട്
അവള്‍ മേഘങ്ങല്‍ക്കിടയിലേക്ക് പോയി,
അവള്‍ എന്‍റെ നെറുകയില്‍ നല്‍കിയ  
ആ ചുടു ചുംബനം മാത്രമാണ്
എനിക്ക് അവളെക്കുറിച്ചുള്ള ഓര്‍മ....
ആ ഓര്‍മയില്‍ നിന്നും ഒളിച്ചോടാന്‍
ഞാന്‍ അഭയം കണ്ടത്
മദ്യശാലകളിലെ ഇരുട്ടായിരുന്നു...,
ഇന്ന് ഈ ഇരുട്ടും
എന്നിക്ക് അന്ന്യമാണ്......,
ഈ യാത്ര ഇനി എങ്ങോട്ട്....????

Friday, 12 August 2011

കേരളം ഒരു ഭ്രാന്താലയം


ഈ സമൂഹത്തോട് ഞാന്‍ പറയാന്‍ കൊതിച്ച എന്‍റെ വാക്കുകള്‍....!

ഹേ, മനുഷ്യ...,
നിന്‍റെ കാമം വെളിപ്പെടുത്താന്‍
വിധിക്കപ്പെട്ടവളല്ല സ്ത്രീ....

കേരളം, ഇന്ന് കാമത്തിന് വിലപ്പറയുന്ന നാട്...

കാമ സുഖത്തിനായി
ഒരു അച്ഛന്‍ കണ്ടെത്തിയത്
സ്വന്തം മകളെ..,
ഒരുവള്‍ കാമത്തിന്‍റെ
ബാല പാഠങ്ങള്‍ പഠിച്ചത്
അവളുടെ അമ്മയില്‍ നിന്ന്...
ഇതുപോലെ
സഹോദരങ്ങളില്‍ നിന്നും, കൂട്ടുകാരില്‍ നിന്നും
അങ്ങിനെ ഒരുപാട്...
ഇതെല്ലാം നാം അറിഞ്ഞ സത്യങ്ങള്‍
അറിയാത്തത് അതില്‍ കൂടുതല്‍.....
കേരളം ഒരു ഭ്രാന്താലയം,
കാമ വെറിപൂണ്ട ഭ്രാന്താലയം......!

എന്നിലെ പ്രണയം


പ്രണയം പൂക്കുന്ന
കൗമാര കാലത്ത്
തോരാതെ പെയ്യുന്ന മഴയില്‍
ആദ്യമായി അവളെ ഞാന്‍ കണ്ടു...
അവളുടെ നീല കണ്ണുകള്‍
എന്നില്‍ ആകര്‍ഷണം ഉണ്ടാക്കി
ആ ആകര്‍ഷണം പിന്നീടെപോഴോ
എന്നില്‍ പ്രണയമായി മാറി
പലപ്പോഴും ഞങ്ങള്‍ കണ്ടുമുട്ടി
പക്ഷെ എന്‍റെ മൗനം
അവളെ എന്നില്‍ നിന്നും അകറ്റി...
ഞാന്‍ പറയാന്‍ മറന്നതും,
അവള്‍ കേള്‍ക്കാന്‍ കൊതിച്ചതും
എന്‍റെ പ്രണയം.....!

ഈ മയക്കം മൃതിയിലേക്ക്.


ഇന്നലെ മയങ്ങുന്ന നേരം
ഒരു വെള്ളിനക്ഷത്രത്തിന്റെ ശോഭയോടെ
അവള്‍ എന്നിലേക്ക്‌ വന്നു...
പൂര്‍ണ്ണ ചന്ദ്രന്‍റെ നിലാവില്‍
താരങ്ങളെ സാക്ഷിനിര്‍ത്തി
എന്റെ ഹൃദയം അവള്‍ക്കായി തുറന്നു..
അന്ധകാരത്തിന്റെ പ്രതിചായയില്‍
അവള്‍ എന്നോട് മന്ത്രിച്ചു
നിന്‍ പ്രണയം
എനിക്ക് അന്ന്യമാന്നെനു....
നീലാകാശം കാര്‍മേഘം കൊണ്ട് മൂടിയപ്പോള്‍
വാനില്‍ പാറി നടന്ന പറവയ്ക്ക്
യാത്ര ദുഷ്കരമായി തോന്നി...
ഈ മയക്കം ഇനി മൃതിയിലേക്കു.......



Thursday, 4 August 2011

കലാലയ സ്മരണകള്‍.


കലാലയം
അമ്മ പറഞ്ഞൊരു ദേവാലയം...
ആദ്യമായി കലാലയ പടി കയറുമ്പോള്‍
സന്തോഷം വിതുംബിയിരുന്നു.....
ഇസ്തിരിയുടെ ചൂടേറ്റ
പുതു വസ്ത്രങ്ങളും,
നിറങ്ങള്‍ കൊണ്ട് ഭംഗിയാര്‍ന്ന കുടയും,
പുതു മണമുള്ള പാഠപുസ്തകങ്ങളും...
എല്ലാം എനിക്ക് പുതുമയുള്ള
അനുഭവങ്ങളായിരുന്നു.....

ആ കലാലയ പടികളിലൂടെ
ഞാന്‍ തിരിച്ചു നടന്നപ്പോള്‍
എന്‍റെ മനസ്സ് അറിയാതെ ഇടറിയിരുന്നു....
കലാലയം എന്നില്‍ നിന്നും
വളരെ അകലെയായി...
മയില്‍‌പ്പീലി കുഞ്ഞിനുവേണ്ടി
മാറ്റിവച്ച പുസ്തക താളുകള്‍......

കലാലയ മതില്‍കെട്ടിനുള്ളില്‍
ഞാന്‍ സംസ്കരിച്ച
എന്‍റെ കലാലയ സ്മരണകള്‍...........!

ബാല്യക്കാലം


അറിയാതെയാനെങ്ങിലും
ആസ്വദിക്കാതെ പോയ ബാല്യം
വര്‍ണ്ണങ്ങള്‍ കൊണ്ട്
സന്തോഷം തീര്‍ത്ത ബാല്യം..
ഒപ്പം നടക്കാനും കളിക്കാനും
കുറേ കൂട്ടുക്കാര്‍
മനസ്സില്‍ കള്ളങ്കമില്ലാത്ത കൂട്ടുക്കാര്‍...
ഒന്നിച്ചു നടന്ന ആ പാദയോരങ്ങളില്‍
തനിച്ചു ഞാന്‍ നടന്നിടുമ്പോള്‍
ഓര്‍ക്കുന്നു ഞാന്‍ ആ ബാല്യകാല സ്മരണകള്‍....
ഓര്‍മയില്‍ എന്നും
മറക്കാതെ സുക്ഷിക്കാന്‍
സ്വപ്‌നങ്ങള്‍ തീര്‍ത്തൊരു
കലാലയ ജീവിതം...
വെറുതെയനെങ്ങിലും ഞാന്‍ ഒന്ന് ചോദിപ്പു...
തിരിച്ചു നല്‍കീടുമോ
എന്‍റെ ആ ബാല്യകാലം...?



സ്വപ്നം



ഞാന്‍ കാണുന്ന സ്വപ്നത്തില്‍
എന്നും നീ ഉണ്ടായിരുന്നു...
നിന്‍ മുഖവും, നിന്‍ പുഞ്ചിരിയും,
നീ എന്റേതെന്നു മന്ത്രിച്ചു...
സ്വപ്നത്തില്‍ മാത്രം
നീ എന്നെ സ്നേഹിച്ചു..
നിന്‍റെ സ്നേഹം എനിക്ക്
വെറും സ്വപ്നം മാത്രമായിരുന്നു....
ഈ സ്വപ്നത്തില്‍ ഞാന്‍
വെറുതെ മോഹിച്ചുപോകുന്നു
ഈ രാത്രിയെങ്ങിലും ഒന്ന് പുലരാതിരുന്നെങ്ങില്‍....!