സന്ധ്യ കനംവയ്ക്കും നേരം
ഒരു നിഴലെന്നപോല്‍,
അവളെന്‍ അരികിലെത്തി.
എന്‍ കരങ്ങള്‍
അവളുടെ കരങ്ങളില്‍ ചേര്‍ത്തു ഞാന്‍,
ഒരു മഞ്ഞുക്കട്ടയുടെ ശൈത്യം,
അവളുടെ കരങ്ങള്‍.
എന്‍ മുഖം കടലാസ്സുപോല്‍ വിളറി,
ചുണ്ടില്‍ ഒരു വിതുമ്പല്‍ ഇടറി,
തൊണ്ടയില്‍ മൗനം മാത്രം കുറുകി,
എന്ത് ഞാന്‍ മൊഴിയണം....?
ചിറകുകള്‍ നനഞ്ഞ ഒരു പക്ഷിപോല്‍ ,
അവള്‍ എന്നെ ഇറുകി കെട്ടിപ്പിടിച്ചു.
അവള്‍ എന്നോടായ് മന്ത്രിച്ചു,
പിരിയാന്‍ നമ്മുക്ക് നേരമായ്......!

No comments:
Post a Comment