മദ്യശാലയിലെ ഇരുട്ടില്‍
ലഹരി നുണയാന്‍
നില്‍ക്കുന്നവരില്‍
മൂന്നാമന്‍ ഞാന്‍
ഓര്‍മകളെ മറവിയുടെ
അകത്തട്ടിലേക്ക് വലിച്ചെറിഞ്ഞ്
ശൂന്യതയിലേക്ക് സഞ്ചരിക്കാന്‍
എനിക്കു മുന്‍പേ
രണ്ടു ശരീരങ്ങള്‍.
ലഹരിക്കൊടുവില്‍
മറവിയുടെ ഏകാന്തതയില്‍
മയങ്ങും നേരം
നാളെ ഉണരുമെന്ന
എന്‍റെ പ്രതീക്ഷ,
ഉണര്‍ത്തില്ലെന്ന നിന്‍റെ വാശി.
ഉണരാതിരുന്നാല്‍
എന്‍ മരണം എവിടെയെന്ന്
വെളിപ്പെടുത്തുക പ്രഭാതമേ..
നീ വിരിയുമ്പോള്‍
ഞാന്‍ കൊഴിയണം
അതെന്‍റെ വിധി...!!!


