Thursday, 19 April 2012

എന്‍റെ വിധി


മദ്യശാലയിലെ ഇരുട്ടില്‍
ലഹരി നുണയാന്‍
നില്‍ക്കുന്നവരില്‍
മൂന്നാമന്‍ ഞാന്‍
ഓര്‍മകളെ മറവിയുടെ
അകത്തട്ടിലേക്ക് വലിച്ചെറിഞ്ഞ്
ശൂന്യതയിലേക്ക് സഞ്ചരിക്കാന്‍
എനിക്കു മുന്‍പേ
രണ്ടു ശരീരങ്ങള്‍.
ലഹരിക്കൊടുവില്‍
മറവിയുടെ ഏകാന്തതയില്‍
മയങ്ങും നേരം
നാളെ ഉണരുമെന്ന
എന്‍റെ പ്രതീക്ഷ,
ഉണര്‍ത്തില്ലെന്ന നിന്‍റെ വാശി.
ഉണരാതിരുന്നാല്‍
എന്‍ മരണം എവിടെയെന്ന്
വെളിപ്പെടുത്തുക പ്രഭാതമേ..
നീ വിരിയുമ്പോള്‍
ഞാന്‍ കൊഴിയണം
അതെന്‍റെ വിധി...!!!

No comments:

Post a Comment