പ്രണയം പൂവിട്ട ദിനങ്ങളില്‍
അരികിലിരുന്ന്
നക്ഷത്രങ്ങളെ നോക്കി
നീ നല്‍കിയ വാക്കുകളില്‍
ഒന്നും സത്യമുള്ളതായിരുന്നില്ല.
രാത്രികള്‍ കീറിമുറിച്ച്
പകലുകള്‍ ഉണര്‍ന്നപ്പോഴും
നീ സത്യം വെളിപ്പെടുത്തിയില്ല.
മേഘങ്ങളില്‍ തങ്ങിനിന്ന
മഴത്തുള്ളികള്‍
പെയ്യാന്‍ കൊതിച്ചപ്പോഴും
നിന്നില്‍ മൗനം മാത്രം.
ഒടുവില്‍ ഒന്നും മൊഴിയാതെ
ഒരു വേര്‍പ്പാട്.
നിന്‍ വേര്‍പ്പാട്
എനിക്കു വേദനയാണ്
ആ വേദന
എനിക്കിന്ന് ലഹരിയും
അത് നിനക്കു വേണ്ടിയെന്നോര്‍ക്കുമ്പോള്‍
ആ ലഹരിയെയും ഞാന്‍
പ്രണയിച്ച് പോകുന്നു....!!!

No comments:
Post a Comment