Tuesday, 17 April 2012

കാവല്‍ക്കാരി



സ്നേഹം നടിച്ച്
ഇരുളിന്‍റെ നിഴല്‍പ്പറ്റി
എന്നിലെക്കടുത്തവള്‍,
ശ്വാസം മുട്ടിക്കുന്ന
ചുംബനത്തിനൊടുവില്‍
ഹൃദയം ചികഞ്ഞെടുത്ത്
സ്നേഹം, മറു ഹൃദയത്തില്‍
നിക്ഷേപിച്ചവള്‍,
ഒഴിഞ്ഞ എന്‍ ഹൃദയം
ശൂന്യതയിലേക്ക് വലിച്ചെറിഞ്ഞ്
എന്‍ സ്നേഹത്തിന്‍റെ
അര്‍ത്ഥവും, സത്യവും
വേര്‍തിരിച്ചു കാണിച്ചവള്‍.
ഇന്നവള്‍
ഞാന്‍ ഉറങ്ങുന്ന
ചുടലപ്പറമ്പിലെ കാവല്‍ക്കാരി...!!!

No comments:

Post a Comment