മേഘങ്ങളെ കീറി
ഊര്‍ന്നുവീണ ചന്ദ്രരശ്മി
നിന്‍ കണ്‍പീലിയിലും,
ചൂണ്ടുകളിലും പതിച്ചത്
ഇന്നെനിക്ക് സ്വപ്നം.
നിന്നെ അളന്ന ചുണ്ടുകളില്‍
വ്രണപ്പാട് മാത്രം.
നിന്നിലേക്കെത്തുവാന്‍
കൊതിചോരെന്‍റെ ഹൃദയം
ചുവന്ന തെരുവിലെ
ദ്രവിച്ച ഗോവണിയുടെ
നിഴല്‍പ്പറ്റി കിടക്കുന്നു.
അതിനെ ഭോജിക്കാന്‍
കാത്തിരിക്കുന്ന കഴുകനില്‍
കരിഞ്ഞ ചിരിയുള്ള നിന്‍മുഖം.
ചുടലയിലേക്കുള്ള
നഗ്ന പാതയില്‍
മുളംക്കുഴലിന്‍റെ നാദം
അതില്‍ ഞാന്‍ തീര്‍ത്ത
പ്രണയഗീതങ്ങള്‍ക്ക്
ജീര്‍ണ്ണിച്ച ശവഗന്ധം.
നിന്നിലേക്കടുത്ത ബലികാക്കയെ
കല്ലെടുത്തെറിഞ്ഞതും,
ബലിചോറ് ഒളിപ്പിച്ചതും,
ഇരുട്ടിന്‍റെ ആഴങ്ങളില്‍
നിന്നെ മറച്ചതും
നീ നല്‍കിയ
പ്രണയ സുഖങ്ങളുടെ വില...!!!

No comments:
Post a Comment