എന്‍റെ കുഞ്ഞാമ്മ,
അച്ഛന്‍റെ അമ്മ,
അമ്മ പറഞ്ഞു മുത്തശ്ശി.
ഒതുങ്ങിക്കൂടിയ
പഴഞ്ചന്‍ ശരീരം.
തലയില്‍ അപ്പുപ്പന്‍
താടിപ്പോല്‍ അല്‍പം മുടി.
ഉള്ളിലേക്ക് ഉന്തിയ
അടഞ്ഞ കണ്ണുകള്‍.
പല്ലുകളില്ലെങ്ങിലും
മുറുക്കിച്ചുവന്ന വായ്.
ഉമ്മറത്തിണ്ണയില്‍
ചാരിയിരിക്കുമ്പോള്‍
മടിയില്‍ കയറിയിരിക്കും ഞാന്‍
മുടിയില്‍ തലോടിയും,
പാട്ടുകള്‍ പാടിയും
എന്നെ ഉറക്കും കുഞ്ഞാമ്മ.
സ്നേഹമുള്ള കുഞ്ഞാമ്മ.
കഥകള്‍ പറയാനും,
പാട്ടുകള്‍ പാടാനും
കുഞ്ഞാമ്മ ഇന്ന് എവിടെപോയ്...?
ഉമ്മറപ്പടിയില്‍
കുഞ്ഞാമ്മയെ കാത്ത്
ഞാനും, കുഞ്ഞാമ്മാന്‍റെ ഓര്‍മ്മകളും.....!!!!

No comments:
Post a Comment