ഈ അവസാന സന്ധ്യയിൽ
നിലാവിന്റെ പ്രഭയിൽ
കുളിച്ചുനിൽക്കുന്ന
നിന്റെ കണ്ണുകൾക്ക്
കുന്തമുനയുടെ മൂർച്ച,
നെറ്റിയിലെ നാൽക്കവലയിൽ
രക്തത്തിന്റെ ചുവപ്പ്,
നെഞ്ചിലെ വിയർപ്പ് തുള്ളികൾക്ക്
മരണത്തിന്റെ ഗന്ധം.
ഇനി അവസാനമായി നിന്നെ ചുംബിച്ച്
ആ രതിമൂർച്ചയിൽ ഞാൻ
നിന്നിൽ അലിഞ്ഞുച്ചേരട്ടേ...!!!
—
No comments:
Post a Comment